സർക്കാരുമായി തുടർചർച്ചകളില്ല : ‌കരൺ അദാനി

260

വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് സർക്കാരുമായി ഇനി തുടർചർച്ചകളില്ലെന്ന് അദാനി പോർട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കരൺ അദാനി. പദ്ധതി നടപ്പാക്കൽ മാത്രമാണ് മുന്നിലുള്ളത്. സമയബന്ധിതമായി തുറമുഖ നിർമാണം പൂർത്തിയാക്കും. അതിനിടയിൽ ഉയർന്നുവരുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാരും അദാനി ഗ്രൂപ്പും ആഴ്ചയിലൊരിക്കൽ ഏകോപനയോഗം ചേരും.
മുഖ്യമന്ത്രി പിണറായി വിജയനെയും തുറമുറഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെയും സന്ദർശിച്ച കരൺ പദ്ധതിയിൽനിന്ന് ഒരു കാരണവശാലും പിന്മാറില്ലെന്ന് അറിയിച്ചിരുന്നു. വിഴിഞ്ഞം പദ്ധതി പൂർത്തീകരിക്കുമെന്നതു കേരളത്തിനു നൽകിയ ഉറപ്പാണെന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ നിർമാണ പ്രവർത്തനങ്ങളും സമയബന്ധിതമായി മുന്നോട്ടു പോവുന്നുണ്ട്. ഓരോ ഘട്ടവും സമയത്തുതന്നെ പൂർത്തിയാക്കും. സർക്കാരുമായി സഹകരിച്ചു തന്നെയാവും നിർമാണം മുന്നോട്ടു കൊണ്ടുപോവുക. പ്രഖ്യാപിച്ചതു പോലെ ആയിരം ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. എല്ലാ സംവിധാനങ്ങളും നല്ല രീതിയിൽ ഏകോപിപ്പിച്ചു മുന്നോട്ടുപോവും

NO COMMENTS

LEAVE A REPLY