കൈമനം വനിതാ പോളിടെക്‌നിക് കോളജിലെ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

6

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ സെല്ലിന്റെ കീഴിൽ ഉടൻ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിങ് (ഡി.റ്റി.പി), ഡേറ്റ എൻട്രി, ഓട്ടോകാഡ് (2D, 3D), ടാലി. PHP, Python Programming, വെബ് ഡിസൈനിങ്, MS Office, Office Automation, C++ Programming, C Programming, JAVA Programming, ഹാൻഡ് എംബ്രോയിഡറി ആൻഡ് പെയിന്റിംഗ്, അപ്പാരൽ ഡിസൈനിങ്, ബ്യൂട്ടീഷ്യൻ, ക്രാഫ്റ്റ് വർക്ക്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വീഡിയോ എഡിറ്റിംഗ്, ഹാർഡ് വെയർ ആന്റ് നെറ്റ് വർക്കിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺ കുട്ടികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് നേരിട്ടോ, 0471-2490670 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടുക.

NO COMMENTS

LEAVE A REPLY