കോപ അമേരിക്കയില്‍ ഉറുഗ്വേ പുറത്ത്

257

പെന്‍സില്‍വാനിയ: കോപ അമേരിക്ക ഫുട്ബാളില്‍ മുന്‍ ചമ്പ്യന്മാരായ ഉറുഗ്വെയെ അട്ടിമറിച്ച്‌ വെനിസ്വേല ക്വാര്‍ട്ടറില്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വെയെ അവര്‍ പരാജയപ്പെടുത്തിയത്. അവസരങ്ങല്‍ സൃഷ്ടിക്കുന്നതില്‍ മുന്നിലായിരുന്നിട്ടും അത് ഗോളാക്കിമാറ്റാന്‍ പ്രധമ ലോകചമ്പ്യന്മാര്‍ക്കായില്ല.
36ാം മിനിട്ടില്‍ വെനിസ്വേലയുടെ സോളമന്‍ റോന്‍ഡനാണ് നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്..
റോന്‍ഡന്‍ ഇടത് ബോക്സില്‍ നിന്ന് തൊടുത്ത ഷോട്ട് തടുക്കാന്‍ ഉറുഗ്വേയുടെ ഗോളിക്കായില്ല.
സൂപ്പര്‍ താരം ലൂയിസ് സുവാരസ് ഇല്ലാതെയിറങ്ങിയ ഉറുഗ്വേ താരത്തിന്റെ അഭാവം ശരിക്കും അറിഞ്ഞ മത്സരം എന്ന് വിശേഷിപ്പിക്കുന്നതാകും ശരി. ലാലീഗയില്‍ നെയ്മറേയും മെസ്സിയേയും സാക്ഷ്യമാക്കി ഗോള്‍ വര്‍ഷം നടത്തികൊണ്ടിരുന്ന സുവാരസിലായിരുന്നു ഉറുഗ്വേയുടെ കോപ്പയിലെ എല്ലാ പ്രതീക്ഷയും.
15 തവണ ലാറ്റിനമേരിക്കന്‍ ചാമ്ബ്യന്മാരായ ഉറുഗ്വെയെയാണ് വെനിസ്വേല ആദ്യ റൗണ്ടില്‍ തന്നെ പറഞ്ഞ് വിട്ടിരിക്കുന്നത്.ഗ്രൂപ്പില്‍ ഇന്ന് നടക്കുന്ന മെക്സികോ-ജമൈക്ക മത്സരത്തില്‍ മെക്സികോ ജയിക്കുകയോ സമനിലയോ നേടിയാല്‍ ഉറുഗ്വെ പുറത്താകും. ഗ്രൂപ്പില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ഉറുഗ്വേ ജമൈക്കയെ നേരിടും.

NO COMMENTS

LEAVE A REPLY