കെഎം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍

189

തിരുവനന്തപുരം : ഹൈക്കോടതി അയോഗ്യനാക്കിയ അ‍ഴീക്കോട് യുഡിഎഫ് എംഎല്‍എ കെഎം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. നിയമസഭയില്‍ പ്രവേശിക്കാന്‍ കോടതിയുടെ വാക്കാല്‍ പരാമര്‍ശം മതിയാകില്ല. കോടതിയുടെ രേഖാമൂലമുള്ള അറിയിപ്പ് വേണമെന്നും സ്പീക്കര്‍ പറഞ്ഞു. കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി വാക്കാല്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അയോഗ്യത കല്‍പ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീല്‍ ഉടന്‍ കേള്‍ക്കണമെന്ന കെ.എം ഷാജി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി ഇത് പറഞ്ഞത്.

NO COMMENTS