സാശ്രയ ഫീസ്: കെഎസ്യു മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

284


video courtesy : mathrubhumi
തിരുവനന്തപുരം: സ്വാശ്രയ ഫീസ് വര്‍ധനവിനെതിരെ കെഎസ്യു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസ്ഥാത്ത് പലയിടത്തും സംഘര്‍ഷം.കോഴിക്കോടും തിരുവനന്തപുരത്തും സംഘര്‍ഷം അക്രമാസക്തമായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കരുനാഗപ്പള്ളിയില്‍ പ്രവര്‍ത്തകര്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലെറിഞ്ഞു.
സ്വാശ്രയ ഫീസ് വര്‍ധനവിനെതിരെ സംസ്ഥാന വ്യാപകമായി കെഎസ്യു വിദ്യാഭ്യാസ ബന്ദ് നടത്തിയതിന്റെ ഭാഗമായിട്ട് നടന്ന പ്രതിഷേധ മാര്‍ച്ചി സംഘര്‍ഷം നടന്നത്. ഫീസ് വര്‍ധനവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസം പിന്നിട്ടു.സെക്രട്ടറിയേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ പോലീസിനു നേരെ കല്ലേറുണ്ടായി. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു.
പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിചാര്‍ജ് നടത്തിയെങ്കിലും പിരിഞ്ഞ് പോകാത്തതിനെ തുടര്‍ന്നാണ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചത്.കോഴിക്കോട് ഡിഡിഇ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പോലീസ് ബാരിക്കേഡ് മറിച്ചിട്ട് പ്രവര്‍ത്തകര്‍ ഓഫീസിന് അകത്തേക്ക് കയറി. തുടര്‍ന്ന് ലാത്തിചാര്‍ജും ജലപീരങ്കിയു പ്രയോഗിച്ചു.സ്വാശ്രയ പ്രശ്നത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലപ്പുഴ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തുന്നു. ഫോട്ടോ:വി.പി ഉല്ലാസ്
അരമണിക്കൂറോളം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.ഡിസിസി പ്രസിഡന്റ് കെ.സി അബുവാണ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തത്.അതേ സമയം സ്വാശ്രയ പ്രശ്നത്തില്‍ സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ ഇതിന് നിയോഗിച്ചതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY