പെഷാവര്‍-കറാച്ചി റെയില്‍വേക്ക് കുറഞ്ഞ പലിശയ്ക്ക് ചൈനീസ് വായ്പ

193

ഇ​സ്​ലാമാബാദ് • പെഷാവര്‍-കറാച്ചി റെയില്‍വേ ലൈനിന്റെ പുനരുദ്ധാരണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചൈന പാക്കിസ്ഥാന് 5.5 കോടി യുഎസ് ഡോളര്‍ രണ്ടു ശതമാനത്തില്‍ താഴെ പലിശയ്ക്കു നല്‍കുമെന്ന് പാക്ക് ആസൂത്രണ വകുപ്പുമന്ത്രി അഹ്​സാന്‍ ഇഖ്​ബാല്‍ അറിയിച്ചു.ഇതോടെ പാക്ക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാക്കിസ്ഥാന്‍ സാമ്ബത്തിക ഇടനാഴിയുടെ മൊത്തം ചെലവ് 51.5 കോടി യുഎസ് ഡോളറാകും. പെഷാവര്‍-കറാച്ചി പാത 1687 കിലോമീറ്ററാണ്.