പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ അന്വേഷണ ഏജന്‍സിയെ മാറ്റുന്നത് ഡിജിപി പരിശോധിക്കണം : ഹൈക്കോടതി

199

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ അന്വേഷണ ഏജന്‍സിയെ മാറ്റുന്നത് ഡിജിപി പരിശോധിക്കണമെന്ന് ഹൈക്കോടതി. ശനിയാഴ്ചക്കകം കേസ് ഡയറി പരിശോധിച്ച്‌ തീരുമാനം എടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേസില്‍ വിശദമായ പുതിയ പത്രിക സമര്‍പിക്കാനും നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തില്‍ പൊലീസിനും അന്വേഷണ ഏജന്‍സിക്കും വീഴ്ച പറ്റിയതായി ആക്ഷേപമുണ്ട്.പൊലീസിനും ജില്ലാഭരണകൂടത്തിനും വീഴ്ചകള്‍ സംഭവിച്ചോ എന്ന കാര്യത്തില്‍ ഇപ്പോള്‍ അന്വേഷണമൊന്നും നടക്കുന്നില്ല. ദുരന്തവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.
നിരോധിച്ച രാസവസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിച്ചോ എന്ന കാര്യത്തിലും കൃത്യമായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
ഇതിനാലാണ് അന്വേഷണം മറ്റൊരു ഏജന്‍സി എല്‍പ്പിക്കുന്നകാര്യം പരിഗണിക്കാന്‍ കോടതി നിര്‍ദേശിക്കുന്നത

NO COMMENTS

LEAVE A REPLY