പാക്ക് വെടിവെപ്പില്‍ രണ്ട് സൈനീകര്‍ക്ക് കൂടി വീരമൃത്യു

174

ന്യൂഡല്‍ഹി: ജമ്മു അതിര്‍ത്തിയില്‍ വീണ്ടും പാക്ക് ആക്രമണം. മാച്ചില്‍ പ്രവശ്യയില്‍ നടന്ന പാക്ക് വെടിവെപ്പില്‍ സൈനികന്‍ വീരമൃത്യു വരിച്ചു. കഴിഞ്ഞ ദിവസം വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സൈനികനും മരണത്തിന് കീഴടങ്ങി. നാല് പേര്‍ക്ക് പരിക്കേറ്റു. അതേസമയം ഇന്ത്യന്‍ സൈന്യം സോപോറില്‍ രണ്ട് ഭീകരരെയും വധിച്ചു. അവരില്‍ നിന്നും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ ഉണ്ടെന്ന സംശയത്തില്‍ രാത്രിയിലും തിരച്ചില്‍ തുടര്‍ന്നിരുന്നു. പ്രദേശവാസികള്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റിരുന്നു. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ പ്രതിഷേധിച്ച പാക്ക് ഡപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു. ഒരാഴ്ച്ചയ്ക്കിടെ 16 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ എട്ട് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ചാരപ്പണി ആരോപിച്ച്‌ പരസ്യപ്പെടുത്തിയതിലും പ്രതിഷേധം അറിയിച്ചു.

NO COMMENTS

LEAVE A REPLY