സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി

216

കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. തങ്ങള്‍ക്കുനേരെ കൈയ്യേറ്റങ്ങള്‍ പെരുകുന്നസാഹചര്യത്തില്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന കോടതി വിധി നടപ്പാക്കിയില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ നേരിട്ടു ഹാജരാവുന്നതില്‍നിന്ന് ഡിജിപി ലോക്നാഥ് ബെഹ്റയെ കോടതി ഒഴിവാക്കി. കേസ് പിന്നീട് വീണ്ടും പരിഗണിക്കും.

NO COMMENTS

LEAVE A REPLY