വൃക്ക സംബന്ധമായ മിക്ക രോഗങ്ങളും ചികിത്സിച്ചു മാറ്റാൻ സാധിക്കുമെന്നു തിരുവനന്തപുരം പി.ആർ.എസ് ഹോസ്പിറ്റലിലെ  നെഫ്റോളജി വിഭാഗം ഡോ. ഗീത

901


തിരുവനന്തപുരം : പി. ആർ. എസ്സ്. ഹോസ്പിറ്റലിലെ തന്നെ ഏറെ പ്രത്യേകതയുള്ള ഒരു വിഭാഗമാണ് നെഫ്റോളജി. ഡോ. ഗീതയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരും മറ്റ് സ്റ്റാഫുകളും വൃക്കരോഗ നിർണയത്തിലും ചികിത്സയിലും ഏറെ മുന്നേറ്റങ്ങൾ നടത്തിവരുന്നു. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണ രീതിയുമാണ് ഇന്ന് വൃക്ക രോഗികളുടെ എണ്ണം വർദ്ധിക്കാനുള്ള കാരണമെന്ന് ഇവർ സാക്ഷ്യപെടുത്തുന്നു. കൂടാതെ ഡയബറ്റീസ്, കൊളസ്ട്രോൾ, പ്രഷർ എന്നിവയുള്ളവരിലും അവ നിയന്ത്രണവിധേയമല്ലെങ്കിൽ വൃക്ക രോഗങ്ങൾക്കുള്ള സാദ്ധ്യത ഏറെയാണ്. ഇതിനുള്ള പ്രതിവിധി നമ്മുടെ ജീവിതചര്യയും ഭക്ഷണക്രമവും നിയന്ത്രിക്കുകതന്നെയാണെന്ന് ഡോ. ഗീത പറയുന്നു. ഈ നിയന്ത്രണത്തിനൊപ്പം മരുന്നും കൂടി ചേരുമ്പോൾ വൃക്ക സംബന്ധമായ മിക്ക രോഗങ്ങളെയും ചികിത്സിച്ചു മാറ്റാൻ സാധിക്കും.

രോഗം നേരത്തെ കണ്ടുപിടിച്ചാൽ സുഖപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. എന്നാൽ രോഗലക്ഷണങ്ങൾ വളരെ വൈകി മാത്രമേ ശരീരം പ്രകടിപ്പിക്കാറുള്ളു. അതിനാൽ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്. ശരീരം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോഴേയ്ക്കും മിക്കവാറും വൃക്കകൾ എൺപത് ശതമാനത്തോളം തകരാറിലായികഴിഞ്ഞിരിക്കും. ഈ അവസ്ഥയിൽ ചികിത്സകൾ ഫലപ്രദമായെന്നു വരില്ല. ഇവിടെ രോഗികൾക്ക് ഡയാലിസിസും വൃക്ക മാറ്റിവെയ്ക്കലും മാത്രമാണ് പോംവഴി.

ഒത്തിരിപ്പേർ ഇത്തരത്തിൽ ഡയാലിസിസ് ചെയ്യാറുണ്ടെങ്കിലും സാമ്പത്തികമായി പിന്നോട്ടു നിലക്കുന്നവർ ഇതിനാവശ്യമായിവരുന്ന ഭീമമായ ചിലവു മൂലം ചികിത്സ ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നു. ഇതുതന്നെയാണ് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരുന്നവരുടെയും അവസ്ഥ. ഇത്തരത്തിലുള്ളവർക്ക് ഹോസ്പിറ്റലിന്റെ ഭാഗത്തുനിന്ന് സഹായങ്ങൾ നലകാറുണ്ട്. ഇത് പല രോഗികൾക്കും ഏറെ ആശ്വാസകരമാണ്.

സ്ഥിരമായി ആശുപത്രിയിൽ വരാതെ വീട്ടിലതന്നെ ഡയാലിസിസ് ചെയ്യുന്നതിനുള്ള സംവിധാനവും പി. ആർ. എസ്സ്. ഒരുക്കുന്നുണ്ട്. പെരിടോണിയൽ ഡയാലിസിസ് എന്ന ചികിത്സാരീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. സ്വന്തം ജോലികൾ ചെയ്യുന്നതിനൊപ്പം തന്നെ ഡയാലിസിസും ചെയ്യാം എന്നതാണ് ഇതിന്റെ സവിശേഷത. പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ ആശുപത്രിയിലെ ഡയാലിസിസിനെക്കാളും ചിലവേറിയതാണ് ഇത്. കൂടാതെ ഡയാലിസിസിനറെ തവണകളും കൂടുതലാണ്. ആഴ്ച്ചയിൽ മൂന്നുതവണ ഡയാലിസിസ് ചെയ്യുന്ന ഒരു വ്യക്തിക്ക് പെരിടോണിയൽ ഡയാലിസിസ് ദിവസത്തിൽ മൂന്നു തവണ ചെയ്യേണ്ടിവരും.

ഡയാലിസിസിനായെത്തുന്ന രോഗികളുമായുള്ള ആത്മബന്ധം ഡോക്ടർമാർ ഏറെ വിലമതിക്കുന്നു. രോഗികൾക്ക് ആശ്വാസകരമായ അന്തരീക്ഷമൊരുക്കുന്നതിൽ ജീവനക്കാരും ഏറെ ശ്രദ്ധാലുക്കളാണ്.

NO COMMENTS