കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ പരിക്കേറ്റ അഞ്ച് സൈനികര്‍ കൂടി മരിച്ചു

243

ജമ്മുകശ്മീര്‍: കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ പരിക്കേറ്റ അഞ്ച് സൈനികര്‍ കൂടി മരിച്ചു. ഇതോടെ മരിച്ച സൈനികരുടെ എണ്ണം 20 ആയി. ഇന്ന് രാവിലെയാണ് അപകടത്തില്‍ സൈനിക ക്യാമ്ബില്‍ കുടുങ്ങിയ അഞ്ച് സൈനികരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചത്. എന്നാല്‍ ഇവര്‍ ഉച്ചയോടെ മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. അതേസമയം അപകടമുണ്ടായ സൈനിക ക്യാമ്ബില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നോ ഇനി എത്രപേര്‍ കുടുങ്ങി കിടക്കുന്നുവെന്നോ സൈന്യം വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വടക്കന്‍ കശ്മീരിലെ മാച്ചില്‍ സെക്ടറിലെ സൈനിക ക്യാമ്ബിനു മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീണത്. 14 പേരുടെ മൃതദേഹം തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ അഞ്ച് പ്രദേശവാസികളും മരിച്ചിരുന്നു. വെള്ളിയാഴ്ച കണ്ടെത്തിയ മൃതദേഹങ്ങള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇവരുടെ വീടുകളില്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ന് വൈകിട്ട് ഇവരുടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിക്കും.

NO COMMENTS

LEAVE A REPLY