മുസ്ലീം പെണ്‍കുട്ടിയെ ബിജെപി സ്കാര്‍ഫ് ധരിക്കാന്‍ നിർബന്ധിച്ച രണ്ട് വിദ്യാര്‍ഥികളെ കോളേജില്‍ നിന്നും പുറത്താക്കി.

212

മീററ്റ്(ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ മീററ്റില്‍ ലോ കോളേജ് വിദ്യാര്‍ഥിനിയായ മുസ്ലീം പെണ്‍കുട്ടിയെ ബിജെപി സ്കാര്‍ഫ് ധരിക്കാന്‍ നിര്‍ബന്ധിച്ചതിന് രണ്ട് വിദ്യാര്‍ഥികളെ കോളേജില്‍ നിന്നും പുറത്താക്കി. പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി.

ഏപ്രില്‍ രണ്ടിന് കോളേജില്‍ നിന്നും ആഗ്രയിലേക്ക് വിനോദയാത്ര പോയപ്പോഴാണ് സംഭവം. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം പതിച്ച സ്കാര്‍ഫ് ധരിച്ച്‌ ബസില്‍ ഡാന്‍സ് കളിക്കാന്‍ സഹപാഠികളായ രണ്ട് ആണ്‍കുട്ടികള്‍ മുസ്ലീം പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു. അതേ ദിവസം തന്നെ പെണ്‍കുട്ടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സംഭവം പുറത്തറിയുന്നത്.

തുടര്‍ന്ന് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിക്ക് പിന്തുണയുമായെത്തി. പെണ്‍കുട്ടി കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികളെ കോളേജില്‍ നിന്നും പുറത്താക്കുകയായിരുന്നു.

NO COMMENTS