കമല്‍ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു ; ഓള്‍ ഇന്ത്യ ഫാര്‍മേഴ്സ് പാര്‍ട്ടി

332

ചെന്നൈ: ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനവുമായി തമഴികത്തിന്റെ സൂപ്പര്‍ താരം കമല്‍ഹാസന്‍. ഇന്നു വൈകുന്നേരമാണ് സുപ്രധാന തീരുമാനം താരം അറിയിച്ചത്. ട്വിറ്ററിലായിരുന്നു താരം ഇതു പ്രഖ്യാപിച്ചത്. ഓള്‍ ഇന്ത്യ ഫാര്‍മേഴ്സ് പാര്‍ട്ടി എന്നാണ് കമല്‍ഹാസന്‍ തന്റെ പാര്‍ട്ടിക്കു പേരിട്ടരിക്കുന്നത്. കമല്‍ഹാസിന്റെ രാഷ്ട്രീയ പ്രവേശനം ജന്മദിനത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അന്നു പാര്‍ട്ടി പ്രഖ്യാപനം താരം നടത്തിയില്ല. പകരം ജന്മദിനാഘോഷം റദ്ദാക്കി. ചെന്നൈയിലുണ്ടായ മഴയില്‍ അനേകര്‍ ദുരിതമനുഭവിക്കുന്ന അവസരത്തില്‍ ജന്മദിനം ആഘോഷിക്കുന്നില്ലെന്നാണ് താരം അറിയിച്ചത്. താരത്തിന്റെ ട്വിറ്ററില്‍ തമിഴിലാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.

NO COMMENTS