പൊലീസ് ആസ്ഥാനത്തെ സ്ഥലമാറ്റം ഡിജിപിയുടെ അധികാരമെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍

222

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ സ്ഥലമാറ്റം ഡിജിപിയുടെ അധികാരമെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്കാണ് ഡിജിപി സമര്‍പ്പിച്ചത്. ടി ബ്രാഞ്ചില്‍ നിന്ന് വി.എന്‍. കുമാരി ബീനയെയാണ് സെന്‍കുമാര്‍ സ്ഥലം മാറ്റിയത്. ഇതിനെതിരെ ബീന ആഭ്യന്തര സെക്രട്ടറിക്കു പരാതി നല്‍കിയിരുന്നു. കേരള പൊലീസില്‍ അതീവ രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടായിരുന്ന കുമാരി ബീനയ്ക്കു പകരം എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സി.എസ്. സജീവ് ചന്ദ്രയെയാണ് സെന്‍കുമാര്‍ നിയമിച്ചത്.

NO COMMENTS

LEAVE A REPLY