ബാല്‍ക്കണിയില്‍ എണ്ണ വിളക്കുകള്‍ കൊളുത്തിയപ്പോള്‍ ഇല്ലാത്തവര്‍ റൊട്ടി ചുടുന്നതിന് എണ്ണയില്ലാതെ കഷ്ടപ്പെടുന്നു – ലോക്ഡൗണിനെ വിമര്‍ശിച്ച്‌ കമല്‍ഹാസന്‍.

105

ചെന്നൈ : ഉള്ളവരുടെ ലോകം ബാല്‍ക്കണിയില്‍നിന്ന് എണ്ണ വിളക്കുകള്‍ കൊളുത്തിയപ്പോള്‍ ഇല്ലാത്തവര്‍ റൊട്ടി ചുടുന്നതിന് എണ്ണയില്ലാതെ കഷ്ടപ്പെടുകയായിരുന്നുവെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ ലോക്ഡൗണിനെ രൂക്ഷ മായി വിമര്‍ശിച്ച്‌ തുറന്നടിചു .

കോവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്ന് രാജ്യം ഒറ്റക്കെട്ടായി അംഗീകരിച്ച അതിരൂക്ഷമായ ഭാഷയില്‍ .പ്രധാന മന്ത്രിക്ക് എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത് .1.4 ബില്യണ്‍ ജനങ്ങളുളള ഒരു രാജ്യത്തെയാണ് നിങ്ങള്‍ 4 മണിക്കൂര്‍ കൊണ്ട് അടച്ച്‌പൂട്ടിയിരിക്കാന്‍ ഉത്തരവിട്ടത്.

നാല് മാസത്തോളം സമയം നിങ്ങള്‍ക്കുണ്ടായിരുന്നു. എന്നിട്ടും നാല് മണിക്കൂര്‍ സമയമാണ് ജനങ്ങള്‍ക്ക് നല്‍കിയത്’.-കമല്‍ഹാസന്‍ പറയുന്നു. നോട്ട് റദ്ദാക്കലിന് ശേഷമുണ്ടായ പ്രതിസന്ധി രാജ്യത്ത് ആവര്‍ത്തിക്കുമോ എന്ന് ഭയക്കുന്നതായും കമല്‍ഹാസന്‍ ആവര്‍ത്തിച്ചു.

കോവിഡ് ജാഗ്രതയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിയ അപ്രതീക്ഷിത ലോക്ഡൗണ്‍ യാതൊരു മുന്നൊരുക്കവും കൂടാതെയെന്നും നോട്ട് നിരോധനം പോലെ തെറ്റായ തീരുമാനമാണ് അപ്രതീക്ഷിതമായ ലോക്ഡൗണ്‍ പ്രഖ്യാപനമെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി.

NO COMMENTS