സർക്കാർ രൂപീകരിക്കാൻ പാകത്തിൽ സീറ്റുകൾ ലഭിക്കുന്ന സാഹചര്യമുണ്ടായാൽ മറ്റെല്ലാ അഭിപ്രായ ഭിന്നതകളും മറക്കും – അതിശക്തമായ നീക്കങ്ങളുമായി പ്രതിപക്ഷ കക്ഷികള്‍

166

ന്യൂഡല്‍ഹി∙ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ ഡി എയെ ഏതു വിധേനയും അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള അതിശക്തമായ നീക്കങ്ങളുമായി പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയ്‌ക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം ആറു കക്ഷികള്‍ കൂടി കൈകോര്‍ക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍ . .

തൃണമൂലിന് പുറമേ സമാജ് വാദി പാർട്ടി – ബഹുജൻ സമാജ് വാദി പാർട്ടി – ആം ആദ്മി പാർട്ടി – തെലുഗുദേശം പാർട്ടി – ഇടതുമുന്നണി എന്നിവർ കൂടി അണിചേർന്നു. സെക്കുലർ ഡെമോക്രാറ്റിക് ഫ്രണ്ട്
(എസ് ഡി എഫ്) എന്ന പേരിൽ ബിജെപി വിരുദ്ധ വിശാലസഖ്യ രൂപപ്പെടും എന്നാണ് പ്രതിപക്ഷ ക്യാമ്പിൽ നിന്നും ലഭിക്കുന്ന സൂചന

കോൺഗ്രസ് ആണ് ഈ പേര് മുന്നോട്ടു വച്ചതെന്നും സഖ്യത്തിൻറെ അണിയറയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
ജയറാം രമേശ് – അഭിഷേക് മനു – സിംഗ്‌വി – രൺദീപ് സുർജേവാല -അഹമ്മദ് പട്ടേൽ എന്നിവരെയാണ് വിശ്വാസത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയോഗിച്ചിരിക്കുന്നത് ;നാലുദിവസം മുമ്പ് രൂപീകരിച്ച കോർകമ്മറ്റി പദ്ധതികളാണ് മുന്നോട്ടുവച്ചിരിക്കുന്നത്

തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം തങ്ങൾക്ക് സർക്കാർ രൂപീകരിക്കാൻ പാകത്തിൽ സീറ്റുകൾ ലഭിക്കുന്ന സാഹചര്യമുണ്ടായാൽ മറ്റെല്ലാ അഭിപ്രായ ഭിന്നതകളും മറന്ന് സത്യം സാധ്യമാക്കുക എന്ന ലക്ഷ്യമാണ് പ്രതിപക്ഷ നേതാക്കൾ മുന്നോട്ട് വെച്ചിരിക്കുന്നത് .
ഇത്തരത്തിൽ നീക്കമുണ്ടായാൽ എൻഡിഎ യോട് ചാഞ്ഞുനിൽക്കുന്ന പാർട്ടികളും തങ്ങൾക്കൊപ്പം എത്തുമെന്ന് പ്രതീക്ഷയും ഇവർക്കുണ്ട്. ഒരു പാർട്ടിയും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ഇവർക്ക് കൃത്യമായ ധാരണയുണ്ട്. ഫലം പുറത്തുവരുന്നതിന് മുമ്പുതന്നെ സെക്രട്ടറി കുറിച്ച് രാഷ്ട്രപതിക്ക് കത്ത് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും ബി എസ് പി എതിർത്തതോടെ ആ നീക്കം പാളുകയായിരുന്നു. കത്തു നൽകുന്നതിലൂടെ എൻഡിഎയ്ക്ക് അനുകൂലമായ നീക്കങ്ങൾക്ക് തടയിടാൻ കഴിയുമെന്നാണ് പ്രതീക്ഷ

NO COMMENTS