ബിജെപി പ്രവര്‍ത്തകര്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ബസ് തടഞ്ഞു

181

കൊച്ചി: ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഹര്‍ത്താലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്‍റെ ബസ് കൊച്ചിയില്‍ തടഞ്ഞു. തൃപ്പൂണിത്തറയില്‍ പരിശീലനത്തിനായി പോകുന്പോഴായിരുന്നു ടീം സഞ്ചരിച്ച ബസ് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്.കൊച്ചിയില്‍ മുന്നാം ഹോം മാച്ചിനായുള്ള തയാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്സ്. വെള്ളിയാഴ്ച മുംബൈ സിറ്റി എഫ്സിയുമായുള്ള മത്സര പരിശീലനത്തിനായി പോകുന്പോഴാണ് ടീമിനെ ബിജെപിക്കാര്‍ തടഞ്ഞത്.

NO COMMENTS

LEAVE A REPLY