ദുരന്ത സാധ്യതാ ലഘൂകരണം: രാജ്യാന്തര കൊളോക്കിയം സംഘടിപ്പിച്ചു

11

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ ദുരന്ത സാധ്യതാ ലഘൂകരണം സംബന്ധിച്ച് അന്താരാഷ്ട്ര കൊളോ ക്കിയം സംഘടിപ്പിച്ചു. ബാർട്ടൺഹിൽ എൻജിനീയറിങ് കോളജിലെ ട്രഡിഷണൽ റിസേർട്ട് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ് സെന്ററും(ടി.പി.എൽ.സി.) ഐ.ഐ.ടി. ബോംബെ അശാങ്ക് ദേശായി സെന്റർ ഫോർ പോളിസി സ്റ്റഡീസും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്നു വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച പരിപാടി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഐ.ഐ.ടി.എം. പ്രൊഫസർ ഡോ. കെ.പി. സുധീർ, അസാപ് സി.എം.ഡി. ഡോ. ഉഷ ടൈറ്റസ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, അഷാങ്ക് ദേശായി സെന്റർ ഫോർ പോളിസി സ്റ്റഡീസിലെ പ്രൊഫസർ ഡോ. എൻ.സി. നാരായണൻ, ടി.പി.എൽ.സി. കോ-ഓർഡിനേറ്റർ ഡോ. ആർ. സുജ, ഡോ. കെ. ബിന്ദുകുമാർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS