നർസിങ് യാദവിന് ഒളിംപിക്സ് നഷ്ടമായേക്കും

143

ന്യൂഡൽഹി ∙ ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടതിനെ തു‍ടർന്ന് ഇന്ത്യൻ ഗുസ്തിതാരം നർസിങ് യാദവിനു റിയോ ഒളിംപിക്സ് നഷ്ടമായേക്കും. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)യുടെ പരിശോധനയിൽ നർസിങ്ങിന്റെ എ സാംപിളും ബി സാംപിളും പോസിറ്റീവെന്നു കണ്ടെത്തി. 74 കിലോഗ്രാം വിഭാഗത്തിലാണ് നർസിങ് യാദവ് ഒളിംപിക്സ് യോഗ്യത നേടിയിരുന്നത്.

അതേസമയം, നർസിങ് യാദവിനെ കുടുക്കിയതാണെന്നു സംശയിക്കുന്നതായി റസ്‌ലിങ് ഫെഡറേഷൻ പറഞ്ഞു. നർസിങ് മനഃപൂർവം ഉത്തേജകം ഉപയോഗിക്കുമെന്നു കരുതുന്നില്ല. വീണ്ടും പരിശോധന നടത്തും. ഒളിംപിക് ഫെ‍‍ഡറേഷനുമായി ഇക്കാര്യം സംസാരിക്കുമെന്നും ഫെഡറേഷൻ സെക്രട്ടറി പി.എൻ.പ്രസൂദ് പറഞ്ഞു.

ഈ മാസം അഞ്ചിനു നാഡ നർസിങ്ങിന്റെ രക്ത സാംപിളുകൾ ശേഖരിച്ചിരുന്നു. ഇതിൽ എ സാംപിൾ പോസിറ്റീവാണെന്നു കണ്ടെത്തി. തുടർന്നു ബി സാംപിൾ പരിശോധിച്ചു. ഇതും പോസിറ്റീവെന്നു കണ്ടെത്തിയതോടെയാണു നർസിങ്ങിനെതിരെ നടപടി ഉണ്ടായേക്കുമെന്ന വാർത്തകൾ പുറത്തുവന്നത്.

അതേസമയം, അച്ചടക്കസമിതിക്കു മുന്നിൽ നർസിങ് യാദവ് ഹാജരായെന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാഡ ഡയറക്ടർ ജനറൽ നവിൻ അഗർവാൾ പറഞ്ഞു.

2015 ലെ ലോകചാംപ്യൻഷിൽ വെങ്കല മെഡൽ നേടിയതോടെയാണ് നർസിങ് ഒളിംപിക്സിനു യോഗ്യത നേടിയത്. കഴിഞ്ഞ ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ സുശീൽ കുമാറിനു പകരമാണു നർസിങ്ങിനെ ടീമിൽ ഉൾപ്പെടുത്തിയത്.

NO COMMENTS

LEAVE A REPLY