പൊലീസിനെ ആക്രമിച്ച ഗുണ്ട കടവി രഞ്ജിത്തും സംഘവും പിടിയില്‍

253

തൃശൂര്‍ ഒല്ലൂരില്‍ പൊലീസുകാരെ ആക്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തും കൂട്ടാളികളും പിടിയില്‍. ര‍‍ഞ്ജിത്തുള്‍പ്പടെ നാലുപേരാണ് തൃശൂര്‍ വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ഗുണ്ടാപ്പിരിവ് നല്‍കാന്‍ വിസ്സമതിച്ചതിനാണ് അരണാട്ടുകരയിലും വിയ്യൂരിലും വീടുകള്‍ക്ക് നേരെ കടവി രഞ്ജിത്തും കൂട്ടാളികളും ബോംബെറിഞ്ഞത്. കേസിലെ പ്രതികളെ പിടികൂടാനെത്തിയ ഒല്ലൂര്‍ എസ്ഐ പ്രശാന്തിനേയും സംഘത്തേയും ഗുണ്ടകള്‍ ആക്രമിക്കുകയും ചെയ്തു. അരണാട്ടുകരയില്‍ വച്ചാണ് രഞ്ജിത്തിനേയും കൂട്ടാളികളെയും പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കാച്ചേരി സ്വദേശികളായ മനോജ്, സിജോ ,നെല്‍സന്‍ തുടങ്ങിയവരാണ് പിടിയവരാണ് മറ്റ് മൂന്ന് പേര്‍. സംഘത്തിലെ രണ്ട് പേരെ ഇന്നലെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കാപ്പ ഉള്‍പ്പടെ മുപ്പത്തേഴിലധികം കേസുകളില്‍ പ്രതിയാണ് കടവി രഞ്ജിത്ത്. മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ പുറത്തിറങ്ങിയത്. തുടര്‍ന്ന് തൃശൂര്‍ നഗരം കേന്ദ്രീകരിച്ച് ഗുണ്ടാപ്പിരിവും ക്വട്ടേഷന്‍ ജോലികളുമായി മുന്നോട്ട് പോവുകയായിരുന്നു രഞ്ജിത്തെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സംഘത്തിലെ പത്തിലധികം പേരെ ഇനിയും പിടികൂടാനുണ്ട്. ഉടന്‍ തന്നെ ഇവരെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY