തൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി ജീവനൊടുക്കിയ സംഭവത്തിൽ നെഹ്റുകോളേജ് ചെയര്മാന് കൃഷ്ണദാസ് ഒന്നാം പ്രതി. പോലീസ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കൃഷ്ണദാസ് അടക്കം 5 പേരാണ് കേസില്‍ പ്രതികള്‍. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആത്മഹത്യ പ്രേരണക്കാണ് കേസ് . മർദ്ദനം, ഗൂഢാലോചന എന്നീ വകുപ്പുകളും ചുമത്തി . മർദ്ദനം, ഗൂഢാലോചന എന്നീ വകുപ്പുകളും ചുമത്തി. ജിഷ്ണുവിനെ കോളേജ് അധികൃതര്‍ കുടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വൈസ് പ്രിന്സിപ്പാല് അടങ്ങുന്ന സംഘം ജിഷ്ണുവിനെ മര്‍ദ്ദിച്ചു. ജിഷ്ണുവിനെ കുടുക്കുന്നതില്‍ ചെയര്‍മാനും, പിആര്‍ഒയും ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
അതേസമയം പ്രതികളായ അധ്യാപകർ ഒളിവിലാണ്. പ്രതികളുടെ അറസ്റ്റ് തിങ്കളാഴ്ചയുണ്ടാകുമെന്ന വിവരത്തെ തുടർന്ന് ഇവർ ഒളിവിൽപോകുകയായിരുന്നു. നേരത്തെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ അധ്യാപകരടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രിന്‍സിപ്പാള്‍ അടക്കമുള്ളവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പ്രിന്‍സിപ്പല്‍ എസ്. വരദരാജന്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ജിഷ്ണു കോപ്പിയടിച്ചു എന്ന് പറയപ്പെടുന്ന സമയത്ത് പരീക്ഷാ ഹാളിലുണ്ടായിരുന്ന അധ്യാപകനായ സി. പി പ്രവീണ്‍, എക്സാം സെല്‍ അംഗങ്ങളായ വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.