150 രൂ​പ​യു​ടെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പതിനാലുവയസുകാരനെ സ​ഹ​പാ​ഠി​ക​ൾ കൊ​ല​പ്പെ​ടു​ത്തി

211

കൊൽ​ക്ക​ത്ത: 150 രൂ​പ​യു​ടെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പതിനാലുവയസുകാരനെ സ​ഹ​പാ​ഠി​ക​ൾ കൊ​ല​പ്പെ​ടു​ത്തി. പ​ശ്ചി​മ ബം​ഗാ​ളി​ലെ നാ​ഡി​യ ജി​ല്ല​യിയിലെ ​കൃ​ഷ്ണാ​ന​ഗ​ർ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി ദേ​ബാ​ശി​ഷ് ഭൗ​മി​ക് (14) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തേ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു​പേ​രെ സം​ഭ​വവു​മാ​യി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലായി. ക​ഴി​ഞ്ഞ എ​ട്ടാം തീ​യ​തി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, ദേ​ബാ​ശി​ഷ് പ്ര​തി​ക​ൾ​ക്ക് 150 രൂ​പ ക​ട​മാ​യി ന​ൽ​കി​യി​രു​ന്നു. ഇ​ത് തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ദേ​ബാ​ശി​ഷി​നെ ത​ല​യി​ൽ മ​ദ്യ​ക്കു​പ്പി​ക്ക് അ​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷം ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ ഒ​രു​കു​ഴി​യി​ൽ മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്ത ശേ​ഷം പ്ര​തി​ക​ൾ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. എ​ട്ടാം തീ​യ​തി വൈ​കു​ന്നേ​രം സൈ​ക്കി​ളി​ൽ‌ വീ​ട്ടി​ൽ‌​നി​ന്നും ക​ളി​ക്കാ​നാ​യി​പോ​യ ശേ​ഷം ദേ​ബാ​ശി​ഷി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കു​ക​യും അ​ന്വേ​ഷി​ച്ചു​വ​രി​ക​യു​മാ​യി​രു​ന്നു. വീ​ടി​നു ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​റി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഹെ​ലി​പാ​ഡി​നു സ​മീ​പം കു​റ്റി​ക്കാ​ട്ടി​ൽ ശ​നി​യാ​ഴ്ച പോ​ലീ​സ് ദേ​ബാ​ശി​ഷി​ന്‍റെ സൈ​ക്കി​ൾ ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണ​ത്തി​ൽ ദേ​ബാ​ശി​ഷും കൂ​ട്ടു​കാ​രും എ​ട്ടാം തീ​യ​തി വൈ​കു​ന്നേ​രം ഇ​വി​ടെ എ​ത്തി​യി​രു​ന്ന​താ​യി മ​ന​സി​ലാ​യി. ഇ​തേ തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു. ഇതിനെതുടര്‍ന്ന് ഇവര്‍ കുറ്റം സമ്മതിച്ചു.

NO COMMENTS

LEAVE A REPLY