ജിഷ്ണുവിന്‍റെ സഹോദരി നിരാഹര സമരത്തിന്

167

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരിയും സമരത്തിന്. വീട്ടിലാണ് സഹോദരി നിരാഹര സമരം നടത്തുന്നത്. അച്ഛനും അമ്മയും തിരിച്ച് എത്തുന്നതുവരെ നിരാഹാരം കിടക്കും എന്നാണ് അവിഷ്ണ പറയുന്നത്. ജിഷ്ണുവിന്‍റെ അമ്മയും ബന്ധുക്കളും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരാഹാരം കിടക്കുകയാണ്.
അതേ സമയം ഇന്നലെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യു.ഡി.എഫും ബിജെപിയും ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ തുടങ്ങി. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ ഇതുവരെ സമാധാന പൂര്‍ണ്ണമാണ്. എല്ലാ യൂണിവേഴ്സിറ്റികളും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY