ഐപിഎല്‍ : സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം

184

ഹൈദരാബാദ് : യുവരാജ് സിങിന്റെ മികവില്‍ ഐപിഎല്‍ പത്താം സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 35 റണ്‍സ് വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 172 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 32 റണ്‍സെടുത്ത ക്രിസ് ഗെയിലാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍. ഹൈദരാബാദിനു വേണ്ടി ആശിഷ് നെഹ്റ, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതം നേടി. ഐപിഎല്ലില്‍ തന്റെ വേഗമേറിയ അര്‍ധസെഞ്ച്വറി (23 പന്തില്‍) കണ്ടെത്തി യുവരാജ് സിങ് ആണ് ഹൈദരാബാദിന് സ്വന്തം ഗ്രൗണ്ടില്‍ മികച്ച സ്കോര്‍ സമ്മാനിച്ചത്. 27 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 229.62 സ്െ്രെടക്ക് റേറ്റില്‍ 62 റണ്‍സാണ് യുവി നേടിയത്. ക്യാപ്റ്റന്‍ വാര്‍ണറെ (8 പന്തില്‍ 14) തുടക്കത്തിലേ നഷ്ടമായ ശേഷം മോയിസ് ഹെന്റിക്വസും (37 പന്തില്‍ 52) ശിഖര്‍ ധവാനും (31 പന്തില്‍ 40) രണ്ടാം വിക്കറ്റില്‍ നേടിയ 74 റണ്‍സാണ് ഹൈദരാബാദ് ഇന്നിങ്സിന് അടിത്തറയിട്ടത്. മൂന്നാം വിക്കറ്റില്‍ ഹെന്റിക്വസ്യുവരാജ് സഖ്യം 58 റണ്‍സ് ചേര്‍ത്തു. 19ാം ഓവറില്‍ യുവരാജ് പുറത്തായ ശേഷം ദീപക് ഹൂഡയും (12 പന്തില്‍ 16) ബെന്‍ കട്ടിങ്ങുമാണ് (5 പന്തില്‍ 10) ഹൈദരാബാദ് സ്കോര്‍ 200 കടത്തിയത്.

NO COMMENTS

LEAVE A REPLY