ജിമ്മി ജോര്‍ജ് അന്തരിച്ചു

206

കോട്ടയം: എന്‍.സി.പി അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗവും കെല്‍ ചെയര്‍മാനുമായ ജിമ്മി ജോര്‍ജ് (52) അന്തരിച്ചു. ബംഗളൂരു നാരായണ ഹൃദയാലയ ആശുപത്രിയില്‍ ഇന്നലെ രാത്രി 11.30നായിരുന്നു അന്ത്യം. ബൈപാസ് ശസ്ത്രക്രിയയ്ക്ക് ശേഷം വെന്‍റിലേറ്ററിലായിരുന്നു. ഒന്‍പതുവര്‍ഷമായി എന്‍.സിപിയുടെ ദേശീയ സെക്രട്ടറിമാരിലൊരാളായ അദ്ദേഹം എന്‍.സി.പിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, സംസ്ഥാന ഹൈപവര്‍ കമ്മിറ്റിയംഗം, കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൊല്ലാട് പെരിഞ്ചേരി അഞ്ജനം വീട്ടില്‍ പരേതനായ പി.ജെ.ജോര്‍ജിന്‍റെയും മോളി ജോര്‍ജിന്‍റെയും മകനാണ്. ഭാര്യ: ഷീബ (ഡല്‍ഹി).മക്കള്‍: അജീഷ് (മനോരമ ഓണ്‍ ലൈന്‍), അഞ്ജന. സംസ്കാരം തിങ്കളാഴ്ച നടക്കും. മൃതദേഹം ഇന്നു വൈകിട്ട് വീട്ടിലെത്തിക്കും.

NO COMMENTS

LEAVE A REPLY