സല്‍മാന്‍ ഖാന് വിദേശത്ത് പോകാന്‍ അനുമതി

293

ജോധ്പുര്‍ : കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വിദേശത്ത് പോകുന്നതിന് കോടതി അനുമതി നല്‍കി. ജോധ്പുര്‍ ജില്ലാ സെഷന്‍സ് കോടതി വിദേശത്തേക്ക് പോകാന്‍ അനുവാദം നല്‍കിയത്. യുഎസ്, കാനഡ, നേപ്പാള്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങലിലേക്ക് അദ്ദേഹം മെയ് 25 മുതല്‍ ജൂലൈ 10 വരെ പര്യടനം നടത്തുന്നുണ്ട്. തനിക്ക് ഈ രാജ്യങ്ങളിലേക്ക് പോകാനുള്ള അനുവാദം നല്‍കണമെന്ന് താരം കോടതി മുന്‍പാകെ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് സല്‍മാന് അനുകൂലമായി കോടതി വിധി വന്നത്.

NO COMMENTS