എഫ്ടിഐഎല്‍ പ്രമോട്ടര്‍ ജിഗ്നേഷ് ഷാ അറസ്റ്റില്‍

242

ന്യൂഡല്‍ഹി• മെട്രോപൊലിറ്റന്‍ സ്റ്റോക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എംസിഎക്സ്-എസ്‌എക്സ്) എന്ന കമ്ബനിക്കു സ്വകാര്യ ഓഹരിവില്‍പന കേന്ദ്രം തുടങ്ങാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അനധികൃതമായി അനുമതി നല്‍കിയെന്ന കേസില്‍ എഫ്ടിഐഎല്‍, എംസിഎക്സ്- എസ്‌എക്സ് എന്നീ കമ്ബനികളുടെ പ്രമോട്ടറായ ജിഗ്നേഷ് ഷായെ സിബിഐ അറസ്റ്റ് ചെയ്തു.ഷായുടെ വസതിയും ഓഫിസും ഉള്‍പ്പെടെ ഒന്‍പതു സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയ ശേഷമാണ് അറസ്റ്റ്. സെബി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുരളീധര്‍ റാവു, ഡിജിഎം രാജേഷ് ധന്‍ഗേദി, എജിഎം വിശാഖ മോറെ, സെബി മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജെ.എന്‍.ഗുപ്ത എന്നിവരുടെ വസതികളിലും സിബിഐ റെയ്ഡ് നടത്തി.നീണ്ട നിയമയുദ്ധത്തിനൊടുവില്‍ എംസിഎക്സ്-എസ്‌എക്സ് എന്ന സ്ഥാപനത്തിന് ഓഹരിവില്‍പന കേന്ദ്രം തുടങ്ങാന്‍ 2013ല്‍ ആണു സെബി അനുമതി നല്‍കിയത്. വസ്തുതകള്‍ മറച്ചുവച്ചും അനധികൃതവുമായാണു സെബി ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതെന്നാണു സിബിഐ കേസ്. വ്യാജരേഖകള്‍ ഉപയോഗിച്ചും തെറ്റായ വിവരങ്ങള്‍ നല്‍കിയും ഓഹരിവില്‍പന കേന്ദ്രം നടത്തിയെന്നാണു ഷായ്ക്കെതിരായ കുറ്റം.

NO COMMENTS

LEAVE A REPLY