കുടിയേറ്റ തട്ടിപ്പു നടത്തിയ 858 കുടിയേറ്റക്കാര്‍ക്ക് അബദ്ധത്തില്‍ പൗരത്വം നല്‍കിയതായി യുഎസ്

203

വാഷിങ്ടന്‍ • നാടുകടത്തല്‍ ഭീഷണി നേരിടുകയും കുടിയേറ്റ തട്ടിപ്പു നടത്തുകയും ചെയ്ത 858 പേര്‍ക്ക് അബദ്ധത്തില്‍ യുഎസ് പൗരത്വം നല്‍കിയതായി ഹോംലാന്‍ഡ് സെക്യൂരിറ്റി ഓഡിറ്റില്‍ കണ്ടെത്തി.
പൗരത്വത്തിനുള്ള അപേക്ഷയില്‍ വ്യത്യസ്ത പേരുകളും ജന്മദിനങ്ങളുമാണ് ഇവര്‍ നല്‍കിയത്. ഇത്തരം വൈരുധ്യങ്ങള്‍ കണ്ടുപിടിക്കപ്പെടാതെ പോയത് സര്‍ക്കാര്‍ ഡേറ്റാബേസില്‍ നിന്ന് ഇവരുടെ വിരലടയാളങ്ങള്‍ നഷ്ടപ്പെട്ടതിനാലാണെന്ന് ഓഡിറ്റ് ചൂണ്ടിക്കാട്ടി. യുഎസിന്റെ ദേശീയ സുരക്ഷയ്ക്കു ഭീഷണിയുയര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എന്നല്ലാതെ ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

NO COMMENTS

LEAVE A REPLY