ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് അവധി

192

തിരുവനന്തപുരം• തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് കേരളത്തിലും അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഒാഫിസുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എംജി, കൊച്ചി, കണ്ണൂര്‍, കാലിക്കറ്റ്, കേരള, ആരോഗ്യ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു. കേന്ദ്രീയവിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. ബാങ്കുകള്‍ പ്രവര്‍ത്തിക്കും. സ്കൂള്‍ കായികമേളയുടെ സമാപനദിവസത്തെ ആഘോഷം റദ്ദാക്കി. തമിഴ്നാട്ടില്‍ ഏഴു ദിവസത്തെ ദുഃഖാചരണവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മൂന്നു ദിവസം അവധിയും പ്രഖ്യാപിച്ചിരുന്നു. ജയയുടെ മരണത്തെ തുടര്‍ന്നു കേരളത്തിലും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലെല്ലാം പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. കെഎസ്‌ആര്‍ടിസി വാഹനങ്ങള്‍ തമിഴ്നാട് അതിര്‍ത്തി വരെ മാത്രമേ പോകുന്നുള്ളൂ. എല്ലാ ജില്ലകളിലും ജാഗ്രത പുലര്‍ത്തണമെന്നും അതിര്‍ത്തി ജില്ലകളിലുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും എസ്പിമാര്‍ക്കും കമ്മിഷണര്‍മാര്‍ക്കും ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി.
തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ കഴിയുമെങ്കില്‍ തിരികെ നാട്ടിലെത്തണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY