വര്‍ണ്ണ വിസ്മയം തീര്‍ക്കാനൊരുങ്ങി ബേക്കല്‍ കാര്‍ഷിക പുഷ്പമേള

147

കാസറകോട് : അവധി ദിവസങ്ങള്‍ ആഘോഷമാക്കാന്‍ ജില്ലയിലേക്കെത്തുന്ന സഞ്ചാരികളെ വരവേല്‍ക്കാന്‍ ബേക്കല്‍ ഒരുങ്ങുകയാ ണ്. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ബേക്കലിലേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് കാര്‍ഷിക പുഷ്പ മേളയും ഭക്ഷ്യമേളയും കടല്‍ത്തീര കായികമേളയുമൊക്കയാണ്. അഗ്രി -ഹോര്‍ട്ടി സൊസൈറ്റി യുടെ നേതൃത്വ ത്തിലാണ് ജില്ലയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഡിസംബര്‍ 24 വരെ 2020 ജനുവരി ഒന്ന് വരെ ബേക്കല്‍ കാര്‍ഷിക പുഷ്പമേള സംഘടിപ്പിക്കുന്നത്.

രാജ്യാന്തര വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനംപിടിച്ച ബേക്കല്‍ കോട്ട ഉപയോഗപ്പെടുത്തി ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലെ ടൂറിസം സാധ്യതകള്‍ കൂടി വിപുലപ്പെടുത്തുന്നതിനായാണ് ജില്ലാ ഭരണകൂടം ബേക്കല്‍ കാര്‍ഷിക പുഷ്പമേള ആസൂത്രണം ചെയ്യുന്നത്. കുടുംബശ്രീയുടേയും, നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടേയും മറ്റ് സംഘങ്ങളുടേയും കൂട്ടായ്മയിലൂടെ മേള ജനകീയ ഉത്സവമാക്കുകയാണ് സംഘാടകസമിതിയുടെ ലക്ഷ്യം.

വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു

ബേക്കല്‍ കാര്‍ഷിക പുഷ്പമേള വിജയിപ്പിക്കാനായി വിവിധ കമ്മിറ്റികള്‍ നിലവില്‍ വന്നു. സ്റ്റാള്‍ കമ്മിറ്റിയുടെ എക്സ് ഓഫിഷ്യോ ചെയര്‍മാനായി പുല്ലൂര്‍- പെരിയ കൃഷി ഓഫീസര്‍ പി. പ്രമോദ് കുമാറിനെയും ചെയര്‍ മാനായി വിനോദ് കുമാര്‍ പനയാലിനെയും കണ്‍വീനറായി ബഷീര്‍ കുന്നില്‍ലിനെയും തിരഞ്ഞെടുത്തു.

പബ്ലിസിറ്റി കമ്മിറ്റി എക്സ് ഓഫിഷ്യോ ചെയര്‍മാനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനനനെയും എക്സ്ഓഫി ഷ്യോ കണ്‍വീനറായി പള്ളിക്കര കൃഷി ഓഫീസര്‍ കെ. വേണുഗോപാലനെയും ചെയര്‍മാനായി സുകുമാരന്‍ പൂച്ചക്കാടിനെയും കണ്‍വീനറായി അജയന്‍ പനയാലിനെയും തിരഞ്ഞെടുത്തു

സ്വീകരണ കമ്മിറ്റി എകസ്്ഓഫി ഷ്യോ ചെയര്‍മാനായി അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.വി ഭാസ്‌കരനെയും ചെയര്‍മാനായി പള്ളിക്കര പഞ്ചായത്ത് വൈസ്പ്രസിഡന്റ് . ടി.എം അബ്ദുള്‍ ലത്തീഫിനെയും കണ്‍വീനറായി പള്ളിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എം.ജി ആയിഷയും പ്രോഗ്രാം കമ്മിറ്റി എക്സ്ഓഫിഷ്യോ ചെയര്‍മാനായി കാഞ്ഞങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജി.ബാബുരാജിനെയും ചെയര്‍മാനായി കെ. രവീന്ദ്രനെയും കണ്‍വീനറായി അബ്ദുല്‍ ഖാദര്‍ പൂച്ചക്കാടിനെയും ഫിനാന്‍സ് കമ്മിറ്റി എക്സ് ഓഫിഷ്യോ ചെയര്‍മാനായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഉമേഷ് പുത്തന്‍വീട്ടിലിനെയും ചെയര്‍മാനായി രവിവര്‍മ്മയെയും കണ്‍വീനറായി പി.കെ കുഞ്ഞബ്ദുള്ളയെയും വളണ്ടിയര്‍ കമ്മിറ്റി എക്സ്ഓഫിഷ്യോ ചെയര്‍മാനായി ബേക്കല്‍ സി.ഐ നാരായണന്‍ പുത്തലത്തിനെയും ചെയര്‍മാനായി ഷൗക്കത്ത് പൂച്ചക്കാടിനെയും കണ്‍വീനറായി ഖയ്യൂമിനെയും തിരഞ്ഞെടുത്തു.

NO COMMENTS