ഇന്ത്യയുടെ വിദൂരസംവേദക ഉപഗ്രഹം റിസോഴ്സ്‍സാറ്റ്-2എ വിക്ഷേപിച്ചു

306

ബെംഗളൂരു • ഇന്ത്യയുടെ വിദൂരസംവേദക (റിമോട്ട് സെന്‍സിങ്) ഉപഗ്രഹമായ റിസോഴ്സ്‍സാറ്റ്-2എ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തി നിന്ന് പിഎസ്‌എല്‍വി-സി 36 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 2011, 2013 വര്‍ഷങ്ങളിലായി വിക്ഷേപിച്ച വിദൂരസംവേദക ഉപഗ്രഹങ്ങളായ റിസോഴ്സ്സാറ്റ് ഒന്ന്, രണ്ട് പതിപ്പുകളുടെ ദൗത്യത്തുടര്‍ച്ചയാണ് 235 കിലോഗ്രാം ഭാരമുള്ള റിസോഴ്സ്‍സാറ്റ്-2എ നിര്‍വഹിക്കുന്നത്. വിവിധ ബാന്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന ലീനിയര്‍ ഇമേജിങ് സെല്‍ഫ് സ്കാനര്‍ ക്യാമറകള്‍ ഉള്‍പ്പെട്ട മൂന്നു പേലോഡുകളാണ് ഉപഗ്രഹം വഹിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളെ വകവയ്ക്കാതെ രാപകല്‍ ഭൗമചിത്രങ്ങളെടുക്കാന്‍ പ്രാപ്തിയുള്ള ക്യാമറകളാണിത്. ഇവ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഭൗമകേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നതിനായി ശേഖരിച്ചുവയ്ക്കാന്‍ രണ്ടു സോളിഡ് സ്റ്റേറ്റ് റിക്കോര്‍ഡറുകളും ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.

NO COMMENTS

LEAVE A REPLY