ഐ​എ​സ്‌എ​ല്‍ ഫു​ട്ബോ​ളി​ല്‍ പൂ​ന സി​റ്റി മും​ബൈ സി​റ്റി​യെ ​2-1ന് ​കീ​ഴ​ട​ക്കി

231

പൂ​ന: ഐ​എ​സ്‌എ​ല്‍ ഫു​ട്ബോ​ളി​ല്‍ പൂ​ന സി​റ്റി മും​ബൈ സി​റ്റി​യെ 2-1ന് ​കീ​ഴ​ട​ക്കി പൂ​ന സീ​സ​ണ്‍ അ​വ​സാ​നി​പ്പി​ച്ചു. ആ​ദി​ല്‍ ഖാ​ന്‍, ഇ​യാ​ന്‍ ഹ്യൂം ​എ​ന്നി​വ​ര്‍ പൂ​ന​യ്ക്കു വേ​ണ്ടി ല​ക്ഷ്യം​ക​ണ്ട​പ്പോ​ള്‍, അ​ര്‍​ണോ​ള്‍​ഡ് ഇ​സോ​ക്കോ​യു​ടെ പൊ​നാ​ല്‍​റ്റി​യി​ലാ​ണ് മും​ബൈ​യു​ടെ ആ​ശ്വാ​സ​ഗോ​ള്‍ പി​റ​ന്ന​ത്. ഈ ​സീ​സ​ണി​ലെ ആ​ദ്യ ഗോ​ളാ​ണ് ഹ്യൂം ​പൂ​ന​യ്ക്കാ​യി നേ​ടി​യ​ത്. ഇ​തോ​ടെ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ എ​ല്ലാ സീ​സ​ണി​ലും ഗോ​ള​ടി​ക്കു​ക എ​ന്ന നേ​ട്ടം ഹ്യൂം ​ഒ​ന്നു​കൂ​ടി പു​തു​ക്കി. 18 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ പൂ​ന​യ്ക്ക് 22, മും​ബൈ​ക്ക് 30 എ​ന്നി​ങ്ങ​നെ​യാ​ണ് ലീ​ഗി​ലെ പോ​യി​ന്‍റ് നി​ല. മും​ബൈ മൂ​ന്നാ​മ​തും പൂ​ന ആ​റാ​മ​തു​മാ​ണ്.

NO COMMENTS