ഗോ ​എ‍​യ​ര്‍ ടി​ക്ക​റ്റ് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു

182

ന്യൂ​ഡ​ല്‍​ഹി: ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ള്‍​ക്ക് ടി​ക്ക​റ്റ് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച്‌ ഗോ ​എ‍​യ​ര്‍. ആ​ഭ്യ​ന്ത​ര യാ​ത്ര​ക​ള്‍​ക്ക് 1,099 രൂ​പ മു​ത​ലും അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക​ള്‍​ക്ക് 4,999 രൂ​പ മു​ത​ലു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. മാ​ര്‍​ച്ച്‌ ര​ണ്ടു മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നു​വ​രെ​യു​ള്ള ആ​കാ​ശ​യാ​ത്ര​ക​ള്‍​ക്കാ​ണ് ഓ​ഫ​ര്‍.

ക​ണ്ണൂ​ര്‍ -ബാം​ഗ്ലൂ​ര്‍ യാ​ത്ര​യ്ക്ക് 1,999 രൂ​പ​യ്ക്ക് ​ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. ക​ണ്ണൂ​രി​ല്‍ നി​ന്ന് മും​ബൈ​യി​ലേ​ക്ക് 3,399 രൂ​പ​യ്ക്ക് യാ​ത്ര ചെ​യ്യാം. അ​ഹ​മ്മ​ദാ​ബാ​ദ്-​കൊ​ച്ചി യാ​ത്ര​യ്ക്ക് 2,499 രൂ​പ​യാ​ണ് വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക്. മാ​ര്‍​ച്ച്‌ ര​ണ്ടു മു​ത​ല്‍ നാ​ലു​വ​രെ ഓ​ഫ​ര്‍ ബു​ക്കിം​ഗ് ചെ​യ്യാം. ഗോ ​എ​യ​റി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ goair.in ല്‍ ​ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കും.

NO COMMENTS