ജയലളിതയുടെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

242

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‍നാട് ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. തമിഴ്നാട് സര്‍ക്കാര്‍ സ്വത്ത് ഏറ്റെടുക്കണമെന്നും അവ നോക്കി നടത്താന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടനയാണ് കോടതിയെ സമീപിച്ചത്.
ഡിസംബര്‍ അഞ്ചിന് മരണപ്പെട്ട ജയലളിതക്ക് നിയമപരമായ അനന്തരാവകാശികള്‍ ഇല്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. താന്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവാണെന്ന് പല പൊതുയോഗങ്ങളിലും ജയലളിത പറഞ്ഞിരുന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു. ജയലളിതയുടെ സ്വത്ത് വിവരങ്ങളടങ്ങിയ പട്ടികയും ഹര്‍ജിക്കൊപ്പം കോടതിയില്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്വത്ത് ഏറ്റെടുത്ത് അവയില്‍ നിന്നുള്ള വരുമാനം ജനക്ഷേമത്തിനായി ഉപയോഗിക്കണമെന്നും ആവശ്യപ്പെടുന്നു. ഡിവിഷന്‍ ബെഞ്ച് മുമ്പാകെ കേസ് നാളെ പരിഗണനയ്ക്ക് വന്നേക്കും.

NO COMMENTS

LEAVE A REPLY