അന്തർസംസ്ഥാന മയക്കു മരുന്ന് സംഘത്തിൽപെട്ട കാസറഗോഡ് സ്വദേശി അറസ്റ്റിൽ

57

കാസർകോട് : അന്തർസംസ്ഥാന മയക്കു മരുന്ന് സംഘത്തിൽപെട്ടതും, വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയുമായ വിദ്യാനഗർ ചാലക്കുന്ന് ഷകീഫ മൻസിലിൽ ഷാനിബ്.പി.കെ ( 27 )അറസ്റ്റിൽ . ബാംഗ്ലൂരിൽ നിന്നും കാസർകോട്ടേക്ക് മാരക മയക്കു മരുന്നായ എം ഡി എം എ (MDMA ) വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ

കഴിഞ്ഞ മാസം ആദ്യവാരം വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ നായന്മാർ മൂലയിൽ നിന്നും വൻതോതിൽ എം ഡി എം എ ( MDMA ) യുമായി അബ്ദുൽ മുനവ്വർ @ മുന്ന എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ബാംഗ്ലൂരിൽ നിന്നും കാസർകോടേക്ക് മയക്കുമരുന്നുകൾ എത്തിച്ചു നൽകുന്നത് ഷാനിബ് ആണെന്ന് വിവരം ലഭിച്ചത്. മയക്കുമരുന്ന് വിറ്റ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്ന പ്രതി ബെൻസ് കാറിൽ സഞ്ചരിക്കുകയും ടൗണിലെ വിലകൂടിയ ഫ്ലാറ്റിൽ താമ സിച്ചു വരികയും ചെയ്യുകയായിരുന്നു.

കാസറഗോഡ് ഡി. വൈ. എസ്. പി.പി. ബാലകൃഷ്ണൻ നായരുടെയും വിദ്യാനഗർ ഇൻസ്‌പെക്ടർ മനോജിന്റെയും നേതൃത്വ ത്തിലുള്ള പോലീസ് സംഘംമാണ് ഇയാളെ അറസ്റ്റ് ചെയ്തത് .അന്വേഷണ സംഘത്തിൽ വിദ്യാനഗർ എസ് ഐ വിനോദ്, എ എസ് ഐ രമേശൻ, CPO ശരത് എന്നിവർ ഉണ്ടായിരുന്നു.

കഞ്ചാവും ഹാഷിഷും കടന്ന് പതിനായിരങ്ങള്‍ ചെലവിട്ടാണ് ബെംഗളൂരുവിൽ നിന്നും എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരി വസ്തുക്കൾ കൂടുതലും കേരളത്തിലെത്തുന്നത്.

ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണവും ഇത്തരം കേസുകളും കേരളത്തിൽ കൂടി വരുന്നു. ഗ്രാമിന് 4000 രൂപ വരെ നല്‍കിയാണ് ചെറുപ്പക്കാര്‍ ഇത് വാങ്ങുന്നതെന്നും കഴിച്ച് ഉന്മാദത്തിന്‍റെ മറ്റൊരു അവസ്ഥയിൽ അക്രമാ സക്തരാകുന്ന സംഭവങ്ങൾ കൂടുകയാണെന്നും പരിശോധനകൾ മറികടക്കാൻ ലഹരി വസ്തുക്കൾ കുഞ്ഞു പാക്കറ്റുകളിൽ ഒളിപ്പിച്ചും ഒറ്റപ്പെട്ട ഇടങ്ങള്‍ ഒഴിവാക്കി വിൽപനക്കാർ തിരക്കുള്ള റോഡുകൾ ആശ്രയിച്ചുതുടങ്ങിയെന്നുമാണ് പോലീസിന്റെ നിഗമനം .

NO COMMENTS