ജനവാസ മേഖലയില്‍ ശ്മശാനം നിര്‍മ്മിക്കുന്നതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ ഇടുക്കി- കോട്ടയം ദേശീയപാത ഉപരോധിക്കുന്നു

184

ഇടുക്കി: ജനവാസ മേഖലയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ശ്മശാനം നിര്‍മ്മിക്കുന്നതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ ഇടുക്കി- കോട്ടയം ദേശീയപാത ഉപരോധിക്കുന്നു. ശനിയാഴ്ച രാവിലെ മുതലാണ് ഉപരോധം. കാഞ്ചിയാര്‍ പേഴുംകണ്ടത്ത് ഇമ്മാനുവേല്‍ ബേസ് മിനിസ്ട്രിക്കു വേണ്ടി വാങ്ങിയ സ്ഥലത്ത് ഇന്നലെ മൃതദേഹം സംസ്കരിച്ചിരുന്നു. ഇതേചൊല്ലി സ്ഥലത്ത് സംഘര്‍ഷവും ഉണ്ടായിരുന്നു.ഇന്നലെ ഉച്ചകഴിഞ്ഞാണ് കോഴിമല സ്വദേശിയുടെ മൃതദേഹം ഇവിടെ സംസ്കരിച്ചത്. ജനവാസ കേന്ദ്രത്തിനു സമീപം ആഴത്തില്‍ കുഴിയെടുക്കാതെയാണ് സംസ്കാരം നടത്തിയതെന്നും ഇതുനീക്കം ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്തിന്‍റെ പോലും അനുമതിയില്ലാതെയായിരുന്നു ഇവിടെ ശ്മശാനം മൃതദേഹം സംസ്കരിച്ചത്.കട്ടപ്പന ഡി.വൈ.എസ്.പി, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മൃതദേഹം ഇന്നു രാവിലെ എടുത്തുമാറ്റാന്‍ തീരുമാനിച്ചിരുന്നു.

NO COMMENTS

LEAVE A REPLY