ഹിന്ദുസ്ഥാന്‍ പെട്രോളിയത്തെ ഒഎന്‍ജിസിക്ക് കൈമാറാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

216

ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണക്കമ്ബനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഓഹരികള്‍ ബഹുരാഷ്ട്ര എണ്ണ പര്യവേക്ഷണ കമ്ബനിയായ ഒഎന്‍ജിസിക്ക് കൈമാറുവാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ യോഗം അംഗീകരിച്ചു. ഒഎന്‍ജിസി ഒരു വര്‍ഷത്തിനകം എച്ച്‌പിസിഎല്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കും. എച്ച്‌ പി സി എല്ലിന്റെ 51.11 ശതമാനം വരുന്ന സര്‍ക്കാര്‍ ഓഹരികളാണ് ഒഎന്‍ജിസിക്ക് കൈമാറുന്നത്. എച്ച്‌പിസിഎല്‍ ഓഹരികള്‍ ഒഎന്‍ജിസി ഏറ്റെടുക്കുന്നതോടെ ഒഎന്‍ജിസിയുടെ സഹോദര സ്ഥാപനമായി എച്ച്‌പിസിഎല്‍ മാറും.

NO COMMENTS