നോട്ട് പി‍ന്‍വലിക്കലിനുശേഷം പോസ്റ്റ് ഓഫിസ് നിക്ഷേപം 32,631 കോടി

199

ന്യൂഡല്‍ഹി • നോട്ട് പി‍ന്‍വലിക്കലിനുശേഷം രാജ്യത്തെ ഒന്നര ലക്ഷത്തോളം പോസ്റ്റ് ഓഫിസുകളില്‍ ലഭിച്ചത് 32,631 കോടി രൂപ. നവംബര്‍ 10നും 24 നുമിടെ 3,680 കോടി രൂപയുടെ പഴയ നോട്ടുകള്‍ പോസ്റ്റ് ഓഫിസുകളില്‍ നിന്നു മാറ്റിക്കൊടുത്തു. 1.30 ലക്ഷം ഗ്രാമീണ തപാല്‍ ഓഫിസുകളും 25000 നഗര, അര്‍ധനഗര ഓഫിസുകളും ഇക്കാര്യത്തില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നും ഇക്കാര്യം അറിയിച്ച കേന്ദ്ര തപാല്‍ വകുപ്പ് സെക്രട്ടറി ബി.വി.സുധാകര്‍ പറഞ്ഞു. ഇക്കാലയളവില്‍ പിന്‍വലിക്കപ്പെട്ട നിക്ഷേപം 3583 കോടി രൂപയാണ്.