എടിഎമ്മുകളുടെ നിരീക്ഷണ ചുമതല ഹൈവേ പൊലീസിന്

202

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ എ ടി എം കൗണ്ടറുകളുടെയും നിരീക്ഷണ ചുമതല ഹൈവേ പോലീസിന് നല്‍കി ഡി ജി പിയുടെ സര്‍ക്കുലര്‍. നോര്‍ത്ത്, സൗത്ത് എ ഡി ജി പി മാര്‍ക്കാണ് ഡി ജി പി നിര്‍ദ്ദേശം നല്‍കിയത്. പുതിയ ഉത്തരവ് അനുസരിച്ച് രാത്രി ഒമ്പതു മണി മുതല്‍ രാവിലെ ഏഴ് മണി വരെ എ ടി എം കൗണ്ടറുകള്‍ ഹൈവേ പോലീസിന്റെ നിരീക്ഷണത്തിലാകും. ബാങ്കിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുള്ള കൗണ്ടറും ആവശ്യമെങ്കില്‍ പോലീസിന് പരിശോധിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. തലസ്ഥാനത്തെ എ ടി എം തട്ടിപ്പിനെ തുടര്‍ന്നാണ് ഡി ജി പിയുടെ പുതിയ നിര്‍ദ്ദേശം.

NO COMMENTS

LEAVE A REPLY