രാമേശ്വരം സ്ഫോടനം ; ഒരാൾ കസ്‌റ്റഡിയിൽ

30

ബെംഗളൂരു മാർച്ച് 1ന് രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെന്നു സംശയിക്കുന്ന ബല്ലാരി സ്വദേശി ഷാബിറിനെ എൻഐഎ കസ്‌റ്റഡിയിൽ എടുത്തു. സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്‌ഥാന ത്തിൽ ബല്ലാരി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഷാബിറിലേക്ക് എത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

സ്ഫോടനത്തിനു പിന്നാലെ പ്രതിയെന്നു സംശയിക്കുന്ന ആളുടെ മുഖം അടങ്ങിയ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടി രുന്നു. സംഭവസ്ഥലത്തുനിന്ന് പ്രതി എവിടേക്കാണ് യാത്ര ചെയ്തത് എന്നതു സംബന്ധിച്ച വിവരം ശേഖരിക്കാൻ കഴിഞ്ഞത് അന്വേഷണ ത്തിൽ നിർണായകമായി നഗരത്തിലെ വിവിധ ബസുകളിൽ മാറിക്കയറിയ ഇയാൾ തുമക്കുരുവിലേക്കു പോവുകയും ഇവിടെവച്ച് വസ്ത്രം മാറി ഒരു ആരാധനാലയത്തിലേക്ക് കയറുകയും ചെയ്തു. അതിനു ശേഷം ബല്ലാരിയിലേക്ക് പോയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു

വിവിധ ജയിലുകളിൽ കഴിഞ്ഞുവരുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു.ശിവമൊഗ്ഗ, ബല്ലാരി ഐഎസ് മൊഡ്യൂളുകളിൽ പ്രവർത്തിച്ച നിരവധിപ്പേർ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ബല്ലാരി കേന്ദ്രീകരിച്ചാണ് എൻഐഎ അന്വേഷണം നടത്തി വരുന്നത് .ബല്ലാരിയിൽനിന്ന് നേരത്തെ അറസ്‌റ്റിലായ വസ്ത്ര വ്യാപാരിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഷബീറിനെ കസ്റ്റഡിയിലെടുത്തത്.

NO COMMENTS

LEAVE A REPLY