പശ്ചിമ ബംഗാളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

194

പശ്ചിമ ബെംഗാള്‍: പശ്ചിമ ബംഗാളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്നു രാവിലെ പത്തരയോടെ ബംഗാളിലെ സുഖ്നയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
സൈന്യത്തിന്‍റെ ചീറ്റാ വിഭാഗത്തില്‍ പെട്ട ഹെലികോപ്റ്ററാണ് തകര്‍ന്നതെന്നാണ് വിവരം. ഇന്ത്യന്‍ സൈന്യത്തിന്‍റെ അത്യാധുനിക വിവിധോദ്ദേശ്യ ഹെലികോപ്റ്ററാണ് ചീറ്റ. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്ക്സ് ലിമിറ്റഡ് പറയുന്നതനുസരിച്ച്‌ ഉയരത്തില്‍ പറക്കുന്നതിന്‍റെ കാര്യത്തില്‍ ഹെലികോപ്റ്റര്‍ ഗണത്തില്‍ ലോക റെക്കോഡ് ചീറ്റയുടെ പേരിലാണ്.

NO COMMENTS

LEAVE A REPLY