കേരളത്തിലെ റബര്‍ ബോര്‍ഡ് ഓഫിസുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റുന്നു

168

പരിയാരം• കേരളത്തിലെ ആറ് റബര്‍ ബോര്‍ഡ് റീജനല്‍ ഓഫീസും 20 ഫീല്‍ഡ് ഓഫിസും മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റുന്നു. കേന്ദ്ര വാണിജ്യ വകുപ്പാണു കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്കു തിരിച്ചടിയായ തീരുമാനം എടുക്കുന്നത്. കര്‍ഷകര്‍ക്ക് ആശ്വാസ നടപടി സ്വീകരിക്കേണ്ടുന്ന ഓഫിസുകള്‍ മാറ്റുന്നതോടെ റബര്‍ കൃഷിയില്‍നിന്നും കര്‍ഷകര്‍ പിന്‍വാങ്ങേണ്ടുന്ന ഗതികേടിലാവും. ഇന്ത്യയില്‍ 90 ശതമാനം റബര്‍ ഉദ്പാദിപ്പിക്കുന്ന കേരളത്തില്‍നിന്നും ഓഫിസുകള്‍ നീക്കുന്നത് ഭാവിയില്‍ റബര്‍ കൃഷിയും ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

NO COMMENTS

LEAVE A REPLY