തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജിൽ ‘ആറാട്ട് ‘

198

തിരുവനന്തപുരം : ഗോകുലം മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം കേരള ഫിഷറീസ് വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. ഗോകുലം മെഡിക്കൽകോളേജ് ചെയർമാൻ ഗോകുലം ഗോപാലൻ, ഡയറക്ടർ ഡോക്ടർ മനോജൻ, വൈസ് ചെയർമാൻ ബൈജു ഗോപാലൻ, ഡോക്ടർ ചന്ദ്രമോഹനൻ, ഡോക്ടർ ഗിരിജ, ഡോക്ടർ ബെന്നി, നവോത്ഥാൻ സ്റ്റുഡന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറി ആസിഫ്, ആർട്സ് ക്ലബ്ബ് സെക്രട്ടറി അശ്വിൻ തുടങ്ങിയവർ പങ്കെടുത്തു. നവോത്ഥാൻ 2017 എന്ന പേരിൽ അറിയപ്പെടുന്ന കോളേജ് യൂണിയൻ ഭാരവാഹികൾ ഈ കലാപരിപാടികൾക്ക് പേരിട്ടിരിക്കുന്നത് ആറാട്ട് എന്നാണെന്ന് ഗോകുലം മെഡിക്കൽകോളേജ് ഡയറക്ടർ ഡോക്ടർ മനോജൻ പറഞ്ഞു.

NO COMMENTS