എം വി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റു

206

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍ ചുമതലയേറ്റു. നേരത്തെ ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമായിരുന്നു ജയരാജന്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ ജനകീയമാക്കുമെന്നും എല്ലാവരും ചേര്‍ന്ന് ഒരു കുടുംബംപോലെ പ്രവര്‍ത്തിക്കുമെന്നും എം വി ജയരാജന്‍ പ്രതികരിച്ചു. പദവി ഏറ്റെടുക്കുന്നത് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും താല്‍പര്യപ്രകാരമാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY