വെടിവയ്‍പില്‍ കോണ്‍ഗ്രസ് നേതാവിനു ഗുരുതര പരിക്ക്

301

ബംഗളൂരു: ഹൈദരാബാദിൽ കോൺഗ്രസ് പ്രാദേശിക നേതാവിനെ അജ്ഞാതൻ പിന്തുടർന്ന് വെടിവെച്ചു. ആറ് റൗണ്ട് വെടിയേറ്റ നേതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ മുൻ അംഗവും കോൺഗ്രസ് നേതാവുമായ യദഗിരിക്കാണ് വെടിയേറ്റത്.
കറുത്ത ജാക്കറ്റണിഞ്ഞ് ബൈക്കിലെത്തിയ ആള്‍ ബൊവൻബള്ളിയിലെ റോഡിലൂടെ നടന്നുവരികയായിരുന്ന യദഗിരിക്ക് നേരെ പ്രകോപനമില്ലാതെ വെടിവെക്കുക്കുകയായിരുന്നു. വെടിയേറ്റ യദഗിരി തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ ആക്രമി ആശുപത്രിക്കത്ത് വെച്ചും നേതാവിനെതിരെ വെടിയുതിർ‍ത്തു.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ആശുപത്രിയിൽ നിന്ന് പുറത്തേക്കോടിയ യദഗിരിയെ ആക്രമി വീണ്ടും വെടിവെക്കുന്നത് ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആറ് റൗണ്ട് വെടിയേറ്റ യദഗിരിയിലെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യക്തിവിരോധമാകാം ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു

NO COMMENTS

LEAVE A REPLY