ഗംഗേശാനന്ദയുടെ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

199

തിരുവനന്തപുരം: ജനനേന്ദ്രിയം ഛേദിച്ച കേസില്‍ ഗംഗേശാനന്ദയുടെ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പോക്‌സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. പെണ്‍കുട്ടിയുടെ പരസ്പര വിരുദ്ധമായ മൊഴികള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കോടതിയുടെ നിലപാട് നിര്‍ണ്ണായകമാകും. യുവതിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന പൊലീസിന്റെ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. അതിനിടെ ഗംഗേശാനന്ദയുടെ കേസില്‍ ക്രൈം ബ്രാഞ്ച് തുടരന്വേഷണം നടത്തുക.നടത്തും. .പെണ്‍കുട്ടി പോലീസ് അന്വേഷണത്തിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരിക്കും അന്വേഷണ ചുമതല. പൊലീസ് അന്വേഷണത്തില്‍ അപാകതയാരോപിച്ച് കേസിലെ പെണ്‍കുട്ടി തന്നെ രംഗത്ത് വന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.നിലവിലുള്ള അന്വേഷണം അവസാനിപ്പി ച്ച് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ചായിരിക്കും അന്വേഷണം.

NO COMMENTS