പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ തീപ്പിടുത്തം.

154

മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീപ്പിടുത്തം. ആളപായമില്ല. ജനറേറ്റര്‍ റൂമിനോട് ചേര്‍ന്നാണ് തീ പടര്‍ന്നത്.ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. ആശുപത്രി കെട്ടിടത്തില്‍ നിന്ന് രോഗികളെയും കൂട്ടിരുപ്പുകാരെയും ഒഴിപ്പിച്ചു.കനത്ത പുകയില്‍ രോഗികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത് ആശങ്ക പരത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്.ജനറേറ്റര്‍ വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നതെന്ന് ദൃക്സ്സാക്ഷികള്‍ പറഞ്ഞു

NO COMMENTS