ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദാ കോച്ചറിന് എതിരെ ലുക്കൗട്ട് നോട്ടീസ്.

173

ന്യൂഡല്‍ഹി: വീഡിയോകോണിന് അനധികൃതമായി വായ്പ അനുവദിച്ച കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദാ കോച്ചറിന് എതിരെ ലുക്കൗട്ട് നോട്ടീസ്. രാജ്യം വിട്ട് പോകുമെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ വിമാനത്താവളങ്ങള്‍ക്കും സിബിഐ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

1,875 കോടി രൂപയുടെ വായ്പ വീഡിയോകോണ്‍ ഗ്രൂപ്പിന് അന്യായമായി നല്‍കി ഐസിഐസിഐ ബാങ്കിനെ കബളിപ്പിച്ചു എന്നതാണ് ചന്ദാ കോച്ചറിനെതിരായ കേസ്. ഭര്‍ത്താവ് ദീപക് കോച്ചര്‍, വീഡിയോകോണ്‍ എംഡി വേണുഗോപാല്‍ ദൂത് എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് വീഡിയോകോണിന് വായ്പ നല്‍കിയതെന്നും സിബിഐ കണ്ടെത്തിയിരുന്നു.

NO COMMENTS