റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സ്ഥാ​പി​ച്ച സ​ര്‍​ക്കാ​ര്‍ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്തു.

172

തി​രു​വ​ന​ന്ത​പു​രം: റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സ്ഥാ​പി​ച്ച സ​ര്‍​ക്കാ​ര്‍ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്തു. 55 ല​ക്ഷം രൂ​പ കു​ടി​ശി​ക​യു​ള്ള​തി​നാ​ലാ​ണ് പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്ത​തെ​ന്നാണ് റെ​യി​ല്‍​വേയുടെ വിശദീകരണം. പ​ണം അ​ട​ച്ചാ​ല്‍ പ​ര​സ്യം പു​നഃ​സ്ഥാ​പി​ക്കാം. റെ​യി​ല്‍​വേ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ഏ​ജ​ന്‍​സി പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച​ത്. റെ​യി​ല്‍​വേ​യു​ടെ നി​ര്‍​ദേ​ശ​നു​സ​ര​ണം ക​രാ​റു​കാ​ര​നാ​ണ് പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ നീ​ക്കി​യ​തെ​ന്നും റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ച്ചു.

അ​തേ​സ​മ​യം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സ​ര്‍​ക്കാ​രി​ന്‍റെ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്ത​തി​നെ​തി​രെ എ. ​സ​മ്ബ​ത്ത് എം​പി​യു​ടെ​യും ഡി​വൈ​എ​ഫ്‌ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ളാ​ണ് നീ​ക്കം ചെ​യ്ത​ത്.പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച​ത് അ​നു​മ​തി​യി​ല്ലാ​തെ​യാ​ണെ​ന്ന് ഏ​ജ​ന്‍സി വ്യ​ക്ത​മാ​ക്കി ആ​റു മാ​സ​ത്തെ തു​ക കു​ടി​ശി​ക​യു​ണ്ടെ​ന്നും ഏ​ജ​ന്‍​സി അ​റി​യി​ച്ചു.

NO COMMENTS