സ്‌കൂട്ടറില്‍ കറങ്ങി മാല പൊട്ടിക്കുന്ന വീട്ടമ്മയും കാമുകനും പിടിയിൽ

182

മാവേലിക്കര : സ്‌കൂട്ടറില്‍ കറങ്ങി മാല പൊട്ടിക്കുന്ന വീട്ടമ്മയും കാമുകനും പിടിയിൽ. എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്ക് വിഷ്ണു ഭവനില്‍ സുനിത(36), കാമുകന്‍ ഹരിപ്പാട് പിലാപ്പുഴ ബിജു ഭവനില്‍ ബിജു വര്‍ഗീസ് (33) എന്നിവരാണ് പിടിയിലായത്. 2018 ജൂണ്‍ മുതല്‍ മാവേലിക്കരയിലും പരിസരത്തും സ്‌കൂട്ടറില്‍ കറങ്ങി മാല പൊട്ടിക്കുകയായിരുന്നു ഇരുവരും. സുനിതയെ ബുധനൂരുള്ള വീട്ടില്‍ നിന്നും ബിജുവിനെ ഹരിപ്പാടുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

NO COMMENTS